താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീപ്പിടിച്ചു. അപകടത്തെത്തുടർന്ന് വൻ ഗതാഗതകുരുക്ക് രൂപപ്പെട്ടു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് അപകടം നടന്നത്. തീപിടുത്തത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
താമരശ്ശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീപ്പിടിച്ചു
