ഏക സിവിൽ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറിൽ പങ്കെടുക്കുമെന്ന് താമരശേരി ബിഷപ്പ് മാർ റെജിമോസ് ഇഞ്ചനാനിയൽ പറഞ്ഞു. സിപിഐഎം നേതാക്കൾ നേരിട്ടെത്തി ക്ഷണിച്ചെന്ന് താമരശേരി അതിരൂപത ബിഷപ്പ് പറഞ്ഞു.
അതേസമയം, മണിപ്പൂർ കലാപത്തെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നുവെന്നും ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാണോയെന്ന ഭീതിയുണ്ടെന്നും അദ്ദഹം പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.ഒരു വിഭാഗത്തെ ഇല്ലാതാക്കാനായി കൃത്യതയോടുകൂടി കരുതിക്കൂടി കാര്യങ്ങള്‍ ക്രമീകരിച്ചു.