വന്യജീവി ആക്രമണം; സര്‍ക്കാരിനെ വിമര്‍ശിച്ച്‌ താമരശ്ശേരി അതിരൂപത

Breaking Kerala

കൽപറ്റ: വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ താമരശ്ശേരി അതിരൂപത മാർ റെമജിയോസ് ഇഞ്ചനാനിയല്‍. ജനങ്ങളുടെ സുരക്ഷയെ സർക്കാർ നിസ്സാരവൽക്കരിക്കുകയാണെന്ന് താമരശ്ശേരി അതിരൂപത പറഞ്ഞു.വനംവകുപ്പും സർക്കാരും തക്കസമയത്ത് വേഗത്തിലുള്ള നടപടികൾ സ്വീകരിച്ചാൽ ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനാകും. നിയമം ഉണ്ടെന്ന് പറഞ്ഞാണ് ഞങ്ങളെ ഭയപ്പെടുത്തുന്നതും പിന്തിരിപ്പിക്കുന്നതും.
നിയമം മനുഷ്യരുണ്ടാക്കുന്നതല്ലേ, ഞങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമല്ലെ അതില്‍ പ്രധാനപ്പെട്ടത്. അത് സംരക്ഷിച്ചുകൂടെ’ എന്നും അതിരൂപത ചോദിച്ചു.വനംവകുപ്പ് കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ല. മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ വനങ്ങളാണ് കേരളത്തിൽ ഉള്ളത്. അതുകൊണ്ട് തന്നെ വനം ഇല്ലാതാക്കുന്നില്ലല്ലോ. പക്ഷേ മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനം ഉണ്ടായേ മതിയാകൂ.അനുകൂലമായ സമീപനം ഇല്ലായെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു കര്‍ഷക പ്രതിനിധിയെ തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുമെന്നും അതിരൂപത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *