തലയോലപ്പറമ്പ് :ബ്രഹ്മമംഗലം ഗവ.വെക്കേഷണൽ ഹൈസ്കൂളിൽ അത്യാധുനിക നിലവാരത്തിൽ പുനർ നിർമിച്ച വായനശാല ഉത്ഘാടനവും, സംസ്ഥാന തല വോളിബോൾ മത്സരത്തിൽ വിജയികളായ സ്കൂളിലെ കായിക പ്രതിഭകളെ അനുമോദിക്കലും നടത്തി . സ്കൂൾ മാനേജർ വി. പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ ഉത്ഘാടനം ചെയ്തു .സ്കൂൾ മുൻ പ്രിൻസിപ്പൽ വി. എൻ. നാരായണൻ മുഖ്യ പ്രഭാഷണവും,സ്പോർട്സ് അംബാസഡർ എസ്. എ. മധു അനുമോദന പ്രസംഗവും നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം പി. എസ്. പുഷ്പമണി, പി. ടി. എ. പ്രസിഡന്റ് എസ്. ജയപ്രകാശ്, പി. ജി. ശാർ ങ്ങധരൻ, കെ. വി. ബാബു,സ്കൂൾ ഹെഡ്‌മിസ്ട്രസ് എൻ. ജയശ്രീ,വി. എച്ച്. എസ്. ഇ. പ്രിൻസിപ്പൽ എസ്. അഞ്ജന,ഹൈ സ്കൂൾ പ്രിൻസിപ്പൽ അഞ്ജു, വിഷ്ണു, ടി. സി. ഗോപി, ജി. സരിത എന്നിവർ പ്രസംഗിച്ചു.
ബ്രഹ്മമംഗലം സ്കൂളിൽ നവീകരിച്ച വായനശാല ഉദ്ഘാടനം ചെയ്തു
