തലയോലപ്പറമ്പ് : പൊതി മേഴ്സി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് ചർച്ച് പാരീഷ് ഹാളിൽ വച്ച് 2024 ഫെബ്രുവരി 4 ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 8 30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പൊതി മേഴ്സി ഹോസ്പിറ്റലിലെ അസ്ഥിരോഗ , ഇഎൻടി, ശാസകോശ രോഗ ചികിത്സ ( പൾമോണറി മെഡിസിൻ ), ആയുർവേദം എന്നീ വിഭാഗങ്ങൾ സംയുക്തമായി നയിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ആണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 701297993 , 8590068053