‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടെെം’ : ദളപതി വിജയ് യുടെ പുതിയ ചിത്രത്തിന്റെ ടെെറ്റില്‍ & ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Cinema

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടെെം’ എന്നാണ് ചിത്രത്തിന്റെ ടെെറ്റില്‍.വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. ദളപതി 68 എന്ന താത്കാലിക പേരിലാണ് ചിത്രം ഇത്രയും നാള്‍ അറിയപ്പെട്ടിരുന്നത്.

ടെെം ട്രാവല്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായികയായി എത്തുക. ശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ, ലൈല, അജ്മല്‍ അമീര്‍, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ് എന്നിവര്‍ക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. സിദ്ധാര്‍ത്ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനര്‍. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം. എ.ജി.എസ് എന്റര്‍ടെയിൻമെന്റാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റര്‍ടെയിൻമെന്റിന്റെ 25-ാം ചിത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *