‘ദളപതി വിജയ് ലൈബ്രറി’ പദ്ധതിക്ക് തുടക്കം

Breaking

ചെന്നൈ: തമിഴകത്തെ ഇളയ ദളപതിയുടെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച്‌ ഏറെക്കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. താരത്തിന്റെ സിനിമകളിലെ ചില സംഭാഷണങ്ങളും മറ്റും ഇതിനുളള മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്.സിനിമയ്‌ക്ക് പുറത്തും വിജയ് ഇത്തരം ഊഹോപോഹങ്ങള്‍ക്ക് അവസരം നല്‍കുന്ന വിധത്തില്‍ സംസാരിച്ചിട്ടുണ്ട്.

ഇപ്പോള്‍ വിജയുടെ ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കം നേതൃത്വം നല്‍കുന്ന വായനശാലാ പദ്ധതിക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. ‘ദളപതി വിജയ് ലൈബ്രറി’ എന്നാണ് പദ്ധതിയുടെ പേര്. തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല സ്ഥാപിക്കും.

വിദ്യാര്‍ഥികളില്‍ വായനശീലവും പൊതുവിജ്ഞാനവും വളര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. നേതാക്കളുടെ ചരിത്രം, പൊതുവിജ്ഞാന പുസ്തകങ്ങള്‍, ചരിത്രകഥകള്‍ തുടങ്ങിയവ വായനശാലയിലുണ്ടാവും.
ആദ്യഘട്ടമായി 11 ഇടങ്ങളിലാണ് വായനശാല തുറക്കുന്നത്. ചെന്നൈ, കൃഷ്ണഗിരി, അരിയല്ലൂര്‍, നാമക്കല്‍, വെല്ലൂര്‍ ജില്ലകളിലാണ് വായനശാലകള്‍ ആരംഭിക്കുന്നത്.രണ്ടാംഘട്ടത്തില്‍ തിരുനെല്‍വേലിയില്‍ അഞ്ച്, കോയമ്ബത്തൂര്‍ ജില്ലയില്‍ നാല്, ഇറോഡ് ജില്ലയില്‍ മൂന്ന് തെങ്കാശിയില്‍ രണ്ട്, പുതുക്കോട്ട, കരൂര്‍, ശിവഗംഗ, ദിണ്ടിക്കല്‍ വെസ്റ്റ് എന്നിവിടങ്ങളില്‍ ഒന്നുവീതവും ഉള്‍പ്പെടെ 21 വായനശാലകളാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *