യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ.. : ദളപതി ആരാധകര്‍ക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റര്‍

Entertainment

ചെന്നൈ: ലിയോ അപ്ഡേറ്റുകള്‍ക്കു കാത്തിരുന്ന വിജയ് ആരാധകര്‍ക്കായി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ബ്രൂട്ടല്‍ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ ആദ്യ അപ്ഡേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കാം ആൻഡ് കൂള്‍ ലുക്കില്‍ ആണ് പുതിയ പോസ്റ്ററില്‍ വിജയ് പ്രത്യക്ഷപ്പെടുന്നത്. ലിയോ അപ്ഡേറ്റുകള്‍ ഈ മാസം മുഴുവൻ ഉണ്ടാകുമെന്നു നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അപ്ഡേറ്റുകള്‍ക്കു തുടക്കം കുറിച്ചാണ് ഇന്ന് തെലുഗ് പോസ്റ്റര്‍ ഒഫീഷ്യല്‍ ആയി റിലീസ് ചെയ്തത്.

‘ശാന്തമായിരിക്കു യുദ്ധം ഒഴിവാക്കു’ എന്ന് പോസ്റ്ററില്‍ വ്യകതമാക്കുന്നുണ്ട്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്.

‘അപ്പൻ’ സിനിമയ്ക്ക് ശേഷം എന്നെ കിടത്താൻ പലരും നോക്കുന്നു; അലൻസിയര്‍

ദളപതി വിജയോടൊപ്പം വമ്ബൻ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡിഒപി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാര്‍ട്നര്‍ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആര്‍ഓ : പ്രതീഷ് ശേഖര്‍.

Leave a Reply

Your email address will not be published. Required fields are marked *