കൊച്ചി: സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ കേരളത്തിലെ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കുന്നു.ഒക്ടോബര്‍ 15 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്.കോം എന്നിവയിലൂടെ ബുക്ക് ചെയ്യാമെന്ന് കേരളത്തിലെ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് അറിയിച്ചു. ലോകവ്യാപകമായി ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ലിയോയുടെ കേരള ബുക്കിങ്ങിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്ബൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.ലിയോ പ്രദര്‍ശിപ്പിക്കാൻ നിര്‍ദേശങ്ങള്‍, ഉത്തരവുമായി തമിഴ്നാട് സര്‍ക്കാര്‍: അറിയാം കൂടുതല്‍ വിവരങ്ങള്‍
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാര്‍ട്ട്നര്‍. ലിയോയുടെ ഡിഒപി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ് : ഫിലോമിൻ രാജ്, പിആര്‍ഓ: പ്രതീഷ് ശേഖര്‍.