സെന്‍ട്രല്‍ തായ്ലന്ഡിലെ സുഫാന്‍ ബുരി പ്രവിശ്യയിലെ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം. സ്ഫോടനത്തില്‍ 20ഓളം പേര് കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സ്ഫോടനത്തിന് കാരണമെന്താണെന്നതില്‍ വ്യക്തതയില്ല.
അതേസമയം സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയാണെന്ന് സുഫാന്‍ ബുരി ഗവര്‍ണര്‍ നട്ടപത് സുവന്പ്രതീപ് പറഞ്ഞു. നിയമപ്രകാരമുള്ള ചട്ടങ്ങള്‍ പാലിച്ചാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.