ടെസ്റ്റില്‍ ഇന്ത്യയുടെ ഇതിഹാസതാരമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ടെസ്റ്റിലെ നാലാം ഇന്നിങ്‌സില്‍ ഏറ്റവും അധികം റണ്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി റൂട്ടിന്‌റെ പേരിലായിരിക്കും. തന്‌റെ നൂറ്റിയമ്പതാം ടെസ്റ്റ് മത്സരത്തിലാണ് താരം റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത് എന്ന പ്രത്യേകതയും ഉണ്ട്.
ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ കൂറ്റൻ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ന്യൂസിലാന്‍ഡ് ഉയർത്തിയ104 റണ്‍സ് എന്ന വിജയലക്ഷ്യം 12.4 ഓവറിലാണ് ഇംഗ്ലണ്ട് മറികടന്നത്. 15 പന്തിൽ നിന്ന് പുറത്താകാതെ 22 റണ്‍സാണ് ജോ റൂട്ട് നേടിയത്.