ശ്രീനഗറിൽ ഭീകരാക്രമണം: പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു, അന്വേഷണം പുരോഗമിക്കുന്നു

Breaking National

ജമ്മു: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഹാഫിസ് ചാദിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
ശ്രീനഗറിലെ ബെമിനയിൽ ആക്രമണം നടന്ന പ്രദേശം വളഞ്ഞിരിക്കുകയാണ്. വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ കർണയിലാണ് ഹാഫിസ് താമസിക്കുന്നതെങ്കിലും ഇപ്പോൾ ബെമിനയിലാണ് താമസിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീർ പോലീസ് ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദ് വാനിയുടെ മരണത്തിൽ പുഷ്പ ചക്രം അർപ്പിക്കാൻ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും എത്തിയിരുന്നു. ഈ ചടങ്ങ് നടന്ന് തൊട്ടുപിന്നാലെയാണ് ശ്രീനഗറിൽ ഭീകരാക്രമണം നടന്നത്.
ഒക്ടോബറിൽ ശ്രീനഗറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ലഷ്‌കർ ഇ തൊയ്ബ ഭീകരൻ വാനിക്ക് നേരെ വെടിയുതിർത്തത്. വ്യാഴാഴ്ച ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വാനിയുടെ കണ്ണിലും വയറിലും കഴുത്തിലുമായി മൂന്ന് തവണയാണ് ഭീകരൻ വെടിയുതിർത്തത്. അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാണ്

Leave a Reply

Your email address will not be published. Required fields are marked *