ന്യൂഡൽഹി: ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ സ്റ്റേജ് പൊളിഞ്ഞ് വീണു ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹിയിൽ കൽക്കാജി മന്ദിറിൽ ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെയാണ് സ്റ്റേജ് പൊളിഞ്ഞു വീണത്. രാത്രി 12.30 ഓടെയാണ് സംഭവം. ക്ഷേത്രത്തിലെ ആഘോഷ പരിപാടിയ്ക്കിടെ താത്ക്കാലികമായി കെട്ടിയിട്ടുണ്ടാക്കിയ വേദിയിൽ താങ്ങാവുന്നതിലും കൂടുതൽ പേർ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിക്കേറ്റവരെ ഡൽഹി എയിംസിലും സഫ്ദർജംങ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ സ്റ്റേജ് പൊളിഞ്ഞ് വീണു ഒരാൾക്ക് ദാരുണാന്ത്യം
