ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന യുവാവ് അറസ്റ്റില്‍

Kerala

തിരുവനന്തപുരം :ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന ഇരുപത്തിനാലുകാരന്‍ പിടിയില്‍. കോവളം-വാഴമുട്ടം ബൈപ്പാസിലെ തുപ്പനത്ത് കാവിലെ ക്ഷേത്രത്തില്‍ നിന്നുമാണ് പ്രതി പണം മോഷ്ടിച്ചത്.സംഭവത്തില്‍ കമലേശ്വരം സ്വദേശി ഉണ്ണി എന്ന അഭിഷേകാണ് അറസ്റ്റിലായത്.

കാണിക്കവഞ്ചി കുത്തിത്തുറന്ന് പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അഭിഷേകിനെ സമീപത്തുണ്ടായിരുന്ന വയോധികന്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതി വയോധികനെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് തിരുവല്ലം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *