തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള തുറവൂർ മഹാക്ഷേത്രത്തിലെ ഈയാണ്ടത്തെ തിരുവുൽസവ പരിപാടികളിൽ ഏറ്റവും ആകർഷകമായ ദീപാവലി വലിയവിളക്ക് ഉത്സവം നവമ്പർ 12 ഞായറാഴ്ച്ച നടന്നു.
കാഴ്ച്ചശ്രീബലിയോടനുബന്ധിച്ച്
പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ മേള പ്രമാണത്തിൽ നടന്ന
പഞ്ചാരിമേളവും വെളുപ്പിന് നടന്ന പാണ്ടിമേളവും
നാടിന്റെ നാനാഭാഗത്തു നിന്നുമൊഴുകിയെത്തിയ ഭക്തജനങ്ങൾക്ക് കർണ്ണാമൃതമായി മാറി.
അലങ്കരിക്കപ്പെട്ട 11 ആനകൾ മേളക്കൊഴുപ്പനുസരിച്ച് വിഷ്ണു ചൈതന്യങ്ങളായ വടക്കനപ്പന്റെയും തെക്കനപ്പന്റെയും ബിംബങ്ങളേന്തി തലയാട്ടി നിന്നു.
രാത്രിയിൽ മൈസൂർ നാഗരരാജിന്റെ യും മഞ്ജു നാഥിന്റെയും വയലിൻ കച്ചേരി സംഗീത പ്രേമികൾക്ക് വേറിട്ട അനുഭവമായി മാറി.
ഇന്ന് തിങ്കളാഴ്ച്ച ആറാട്ടോടെ വിടവാങ്ങൽ ചടങ്ങു നടത്തി ഉത്സവം സമാപിക്കും.
ഗരുഢ വാഹത്തിലെഴുന്നള്ളിപ്പും കോലാട്ടവും ഇന്നത്തെ പ്രത്യേക പരിപാടികളിൽ പെടുന്നു.
പ്രസാദമൂട്ടിന് ശേഷം കൊടിയിറങ്ങുമ്പോൾ ഉത്സവം ഓർമ്മയിൽ തങ്ങും വിധം പൂർവ്വാധികം ഗംഭീരമാക്കി നാട്ടുകാരും ദേവസ്വം അധികൃതരും.
തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി വലിയവിളക്ക് മഹോത്സവത്തിന് ആയിരങ്ങൾ പങ്കെടുത്തു
