താപനില ഉയരുന്നു: 8 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തിരുവനന്തപുരം: ചൂടിന് ശമനമില്ല. താപനില ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ഇന്ന് എട്ട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നിലനിൽക്കുന്നത്.

പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും തൃശൂരിൽ 37 ഡിഗ്രി വരെയും കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *