തിരുവനന്തപുരം: തെലങ്കാനയിലെ കോണ്‍ഗ്രസ് മുന്നേറ്റം അഭിമാന നിമിഷമെന്ന് തെലങ്കാനയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ എംപി.തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരും. എല്ലാവിഭാഗം ജനങ്ങളെയും നേരിട്ട് കണ്ട് അഭിപ്രായം തേടിയ ശേഷം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാനായി. ഇക്കാര്യത്തില്‍ സ്ക്രീനിംഗ് കമ്മറ്റിയില്‍ ഇടപെടാതിരുന്ന ഹൈക്കമാൻൻഡിനോടാണ് നന്ദി പറയുന്നതെന്നും അത് ഗുണം ചെയ്തുവെന്നും മുരളീധരൻപറഞ്ഞു.
എംഎല്‍എമാരോട് ആലോചിച്ച് തെലങ്കാനയില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. എംഎല്‍എമാരില്‍ ഒരാളും കോണ്‍ഗ്രസ് വിട്ട് പോകില്ല. റിസോര്‍ട്ട് രാഷ്ട്രീയമില്ലെന്നും ബസുകള്‍ കൊണ്ടുവന്നത് രാത്രി തന്നെ എംഎല്‍എമാരെ എത്തിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.