ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു. സെക്കന്തരാബാദ് കന്റോണ്‍മെന്റ് എംഎല്‍എ ലസ്യ നന്ദിത (37) ആണ് മരിച്ചത്.
എക്‌സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.എസ് യുവിയില്‍ ലസ്യ നന്ദിത നഗരത്തിലേക്ക് മടങ്ങിവരുമ്ബോള്‍ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. എംഎല്‍എ തത്ക്ഷണം തന്നെ മരിച്ചതായും പൊലീസ് പറയുന്നു.മുന്‍ ബിആര്‍എസ് നേതാവ് ജി സായന്നയുടെ മകളാണ് നന്ദിത. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇവര്‍ സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു
