തേജ് ചുഴലിക്കാറ്റ് : ഒമാനിൽ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

Global

ദുബൈ: തേജ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതലായി ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഒമാനിലെ ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണ് നാളെയും മറ്റന്നാളും  അവധി പ്രഖ്യാപിച്ചത്.

ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തേജ് ചുഴലിക്കാറ്റിനെതുടര്‍ന്ന് തീവ്ര മഴക്കുള്ള മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ഇന്ന് അർദ്ധരാത്രിയോടെ 50 മുതൽ 150 മിലി മീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തീവ്ര മഴയായി മാറും. ഈ ദിവസങ്ങളില്‍ 200 മുതൽ 500 മില്ലി മീറ്റർ മഴയായി മാറാമെന്നും 70 മൈല്‍ വരെ വേഗത്തിൽ കാറ്റ് വീശാം എന്നും മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *