തിരുവനന്തപുരം: ടെക്നോപാർക്ക് അധികൃതർ വെള്ളം കയറിയിട്ടും സമയബന്ധിതമായി അറിയിപ്പ് നൽകിയില്ലെന്ന ആരോപണവുമായി സ്റ്റാർട്ട് അപ്പ് കമ്പനി. മഴക്കെടുതിയിൽ 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി കമ്പനി പറഞ്ഞു. മാർവല്ലസ് ഡിസൈൻ സ്റ്റുഡിയോയ്‌ക്കാണ് മഴക്കെടുതിയിൽ വ്യാപക നാശം സംഭവിച്ചത്.
വെള്ളപ്പൊക്കം ഉണ്ടായിട്ടും രാവിലെ 8 മണിയോടെയാണ് വിവരം അറിയിക്കുന്നത്. ശനിയാഴ്ച ആയതിനാൽ ഓഫീസിൽ ആരും ഉണ്ടായിരുന്നില്ലെന്നും കമ്പനി പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ടെക്നോപാർക്കിൽ അടക്കം വെള്ളം കയറിയിരുന്നു. വെളളക്കെട്ട് മൂലം നിരവധി കമ്പനികൾക്ക് നഷ്ടം ഉണ്ടായതായാണ് സൂചന.