ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലിലേക്ക്. ഇന്ത്യയുടെ 397 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 48.5 ഓവറില്‍ 327 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ഷമിയുടെ 7 വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ബാറ്റിങ്ങില്‍ കിവീസിന് 30 റണ്‍സെടുക്കുന്നതിനിടെ ഷമി ഡെവോണ്‍ കോണ്‍വെയെ പുറത്താക്കി. പിന്നീട് 22 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയെയും ഷമി തന്നെ പുറത്താക്കി
തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ന്ന് കിവീസിനെ കരകയറ്റി ഇരുവരും ടീമിനെ 220 എന്ന മെച്ചപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു. പിന്നീടെത്തിയ ടോം ലാഥത്തിന് അക്കൗണ്ട് തുറക്കാനാകാതെ മടങ്ങി. എന്നാല്‍ മറുവശത്ത് ഡാരല്‍ മിച്ചല്‍ സെഞ്ച്വറി ഇന്നിങ്സോടെ നില ഉറപ്പിച്ചത് വിജയ പ്രതീക്ഷ നല്‍കിയിരുന്നു.