തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാനില്‍ ലോറി ഇടിച്ച്‌ 7 സ്‌ത്രീകള്‍ മരിച്ചു

Breaking

ചെന്നൈ > തമിഴ്നാട് തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ബംഗളൂരു- ചെന്നൈ ദേശീയ പാതയിലായിരുന്നു അപകടം. കര്‍ണാടകയില്‍ തീര്‍ഥയാത്രയ്ക്ക് പോയ ശേഷം മടങ്ങിയിരുന്ന സംഘത്തിലുള്ളവരാണ് മരിച്ചത്. മിനി ബസിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വാഹനം പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ട ശേഷം ഡ്രൈവര്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ ലോറി ബസില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. ബസിന്റെ മുൻവശത്തുണ്ടായിരുന്ന ഏഴ് സ്ത്രീകളാണ് മരിച്ചത്. സെല്‍വി, മീര, ദേവകി, കലാവതി, സാവിത്രി, ഗീതാഞ്ജലി, ദേവനായി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അടിയന്തരധനസഹായമായി ഒരുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *