ഈ ദുരന്തത്തെ മറികടക്കാൻ നമുക്ക് തമിഴ്നാടിനൊപ്പം നിൽക്കാം; മുഖ്യമന്ത്രി

Breaking Kerala

പ്രളയത്തിന്റെ അതിഭീകരത നേരിടുന്ന തമിഴ്നാടിന് സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതി രൂക്ഷമായ പ്രകൃതിക്ഷോഭത്തെയാണ്‌ ചെന്നൈ നഗരം നേരിടുന്നത് എന്നും ഈ കെടുതിയിൽ നമ്മൾ തമ്മിൽ സഹോദരങ്ങളെ ചേർത്തുനിർത്തേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ജീവൻ രക്ഷ മരുന്നുകൾ ഉൾപ്പെടെയുള്ള പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്നും പിണറായി വിജയൻ അഭ്യർത്ഥിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തുനിർത്തേണ്ടതുണ്ട് എന്ന് പറഞ്ഞ മുഖ്യമന്ത്രി തമിഴ്നാട്ടിൽ ഇതിനകം 500 ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായും അറിയിച്ചു.തമിഴ്നാടിനൊപ്പം നിൽക്കാം; മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *