തമിഴ്‌നാട്ടില്‍ മിഷോങ് ശക്തിപ്രാപിച്ചു: മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു

Breaking

ചെന്നൈ: മിഷോങ് ശക്തി പ്രാപിച്ചതോടെ തമിഴ്‌നാട്ടില്‍ മഴ കനക്കുകയാണ്. ശക്തമായ മഴയില്‍ ചെന്നൈയില്‍ വന്‍ നാശനഷ്ടം.ചെന്നൈ ഇസിആര്‍ റോഡില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഗുരുനാനാക്ക് കോളേജിന് സമീപം കെട്ടിടം തകരുകയും ചെയ്തു. പത്ത് ജീവനക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

മഴ കനത്തതോടെ ചെന്നൈയിലെ വിവിധയിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

പ്രധാന റോഡുകളില്‍ വെള്ളം കയറി. മീനമ്ബാക്കം, നുങ്കമ്ബാക്കം, വില്ലിവാക്കം തുടങ്ങിയ മേഖലകളില്‍ ശക്തമായ മഴയാണ്. തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. ചെന്നൈ മറീന ബീച്ച്‌ അടച്ചു. ബീച്ചിലേക്കുള്ള വഴികള്‍ ബാരിക്കേഡ് വെച്ച്‌ അടയ്ക്കുകയാണ് ചെയ്തത്. കാശിമേട് തുറമുഖത്തേക്കും പ്രവേശനമില്ല.

Leave a Reply

Your email address will not be published. Required fields are marked *