ചെന്നൈ: തമിഴ്നാട്ടിലെ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് ധനസാഹയം പ്രഖ്യാപിച്ച് ഡി.എം.കെ സര്‍ക്കാര്‍. 7500 രൂപ ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റൈപൻഡ് ആയി നല്‍കുമെന്ന് സംസ്ഥാന യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു.1000 പേര്‍ക്ക് 10 മാസമാണ് ധനസഹായം നല്‍കുക. സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.
യു.പി.എസ്.സി, ഇന്ത്യൻ ബാങ്ക് സര്‍വീസ്, റെയില്‍വേ എന്നീ ജോലികള്‍ നേടുക എന്നതാണ് ദ്രാവിഡ മോഡല്‍ ലക്ഷ്യമിടുന്നത്. ബിരുദധാരികളായ വിദ്യാര്‍ഥികള്‍ വേണമെന്നാണ് കരുണാനിധി ആഹ്വാനം ചെയ്തത്. യുവജനങ്ങളുടെ ഉയര്‍ച്ചക്ക് വേണ്ടിയാണ് പെരിയാറും കരുണാനിധിയും പ്രവര്‍ത്തിച്ചത്. ഇതേ പാതയില്‍ തന്നെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും.
സര്‍ക്കാറിന്‍റെ നാൻ മുതല്‍വൻ പദ്ധതി 13 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുന്നതും 1.5 ലക്ഷം പേര്‍ക്ക് ജോലി നല്‍കുന്നതുമാണ്. യുവാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ നേടണം. യുവാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് നാൻ മുതല്‍വൻ പദ്ധതിയെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.