തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ കൊടിമരത്തിന് അപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ഹിന്ദുക്കള്‍ക്കും അവരുടെ മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ബെഞ്ച് ജസ്റ്റിസ് എസ് ശ്രീമതിയുടെതാണ് നിര്‍ദേശം.
അരുള്‍മിഗു പളനി ധന്‍ഡയുതപാണി സ്വാമി ക്ഷേത്രത്തിലും അതിന്റെ ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി സെന്തില്‍കുമാറാണ് ഹര്‍ജി നല്‍കിയത്. എല്ലാ പ്രവേശന കവാടങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.