വാട്സ്ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പഠനകാര്യങ്ങൾ നൽകുന്നത് വിലക്കി
വാട്ട്സാപ്പിലൂടെ കൊട്ടക്കണക്കിന് പിഡിഎഫും നോട്ടുകളും ഒഴുകിയെത്തുന്നത് കണ്ട് മടുത്ത വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ടീസ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ വാട്ട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് വിദ്യാഭ്യാസവകുപ്പ് വിലക്കി. ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തെത്തുടർന്നാണ് നടപടി. കുട്ടികൾക്ക് പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് ഗുണകരമല്ലെന്നാണ് കമ്മീഷന്‍റെ നിർദേശം.
Continue Reading