വയനാട്ടില്‍ ഭൂചലനം; ഇടിമുഴക്കം പോലെ ശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ
വയനാട്: വയനാട്ടിൽ ഇന്ന് രാവിലെ ഭൂമികുലുക്കമുണ്ടായതായി പ്രദേശവാസികൾ.അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെ 10.11നാണ് ഭൂചലനമുണ്ടാത്. വലിയ ശബ്ദവും മുഴക്കവും കേട്ടതായി പലരും വ്യക്തമാക്കിയതോടെ പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ അധികൃതർ നിര്‍ദേശം നല്‍കി.
Continue Reading