സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന പ്രചാരണം അടിസ്ഥാന രഹിതം

തിരുവനന്തപുരം: സേവനം നല്‍കാതെ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂടെെല്‍ ലിമിറ്റഡില്‍നിന്ന്(സിഎംആർഎല്‍) പണം കൈപ്പറ്റിയെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസില്‍(എസ്.എഫ്.ഐ.ഒ) താൻ മൊഴി നല്‍കിയെന്ന വാർത്തകള്‍ നിഷേധിച്ച് മുഖ്യമന്ത്രിയുടെ മകള്‍ വീണ.ഇപ്പോള്‍ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വീണ വാർത്താക്കുറിപ്പില്‍ അറിയിച്ചു. താൻ എസ്.എഫ്.ഐ.ഒയ്ക്ക് ഇത്തരത്തിലുള്ള മൊഴി നല്‍കിയിട്ടില്ല. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കി എന്നത് വസ്തുതയാണ്. പക്ഷേ, പ്രചരിക്കുന്നത് സത്യമല്ലെന്നും വീണ പറഞ്ഞു. “ഇത്തരം ചില വാർത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. […]

Continue Reading