റാപ്പര്‍ വേടനെതിരെയുള്ള പുലിപല്ല് കേസില്‍ റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെയുള്ള പുലിപല്ല് കേസില്‍ റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ ആണ് സ്ഥലം മാറ്റിയത്. ഇയാളെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടു എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് എന്നിങ്ങനെ ഉള്ള സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ മധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ല എന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് […]

Continue Reading

“പുലിപ്പല്ല് അല്ലേ ആറ്റം ബോംബ് അല്ലല്ലോ”;  ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: വേടൻ കഴുത്തിലിട്ടത് ‘ആറ്റം ബോംബ് അല്ലല്ലോ’ എന്ന് ജോൺ ബ്രിട്ടാസ് എംപി. എത്രയോ വീടുകളിൽ വന്യമൃഗങ്ങളുടെ ശരീരഭാഗം കൊണ്ടുള്ള കരകൗശല വസ്തുക്കൾ കാണുമെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു. വേടനെതിരെ ചില ഉദ്യോഗസ്ഥർക്ക് അമിത താൽപ്പര്യമുണ്ടെന്നും ഇത് ഒരിക്കലും അഭികാമ്യമല്ലെന്നും എംപി പറഞ്ഞു. വേടന്റെ അമ്മ ശ്രീലങ്കൻ വംശയാണെന്നും ആ ബന്ധം കേസിൽ ഉണ്ടെന്നുമുള്ള വനംവകുപ്പിന്‍റെ വാദങ്ങളേയും ജോൺ ബ്രിട്ടാസ് വിമർശിച്ചു. ‘ശുദ്ധ തെമ്മാടിത്തവും അസംബന്ധവും’ ആണിത് എന്നായിരുന്നു എംപിയുടെ അഭിപ്രായം. വംശീയ യുദ്ധം നടക്കുന്ന […]

Continue Reading