വയനാടിന് സാമ്പത്തിക പാക്കേജിന് പകരം വായ്പ; കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയും പരിഹാസവുമെന്ന് വിഡി സതീശൻ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാധികളും നഷ്ടപ്പെട്ട് നിസഹായരായി നില്‍ക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സര്‍ക്കാര്‍ മറക്കരുത്. 50 വര്‍ഷത്തേക്കുള്ള വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാര്‍ച്ച് 31-ന് മുന്‍പ് […]

Continue Reading

സിഎസ്ആര്‍ തട്ടിപ്പ് കേസ്; ലാലി വിന്‍സന്റിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ്

സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ ലാലി വിന്‍സന്റിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലാലി ലീഗല്‍ അഡൈ്വസര്‍ മാത്രമാണെന്ന ഒഴുക്കന്‍ മറുപടിയാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്. ലാലി വിന്‍സന്റിനെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വിമര്‍ശിച്ചു. സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. കേസിലെ മുഖ്യ പ്രതിയായ അനന്തുകൃഷ്ണന്റെ ലീഗല്‍ അഡൈ്വസറാണ് ലാലി വിന്‍സന്റ്. എന്നാല്‍ ലാലി വിന്‍സന്റിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. […]

Continue Reading

തൊഴിലാളി ചൂഷണം: നിയമ നിര്‍മാണം വേണം: വി ഡി സതീശന്‍ അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

കൊച്ചി: തൊഴിൽ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരണപ്പെട്ട യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. തന്റെ മകളുടെ പ്രായം ഉള്ള കുട്ടിയാണ്. നടക്കുന്നത് തൊഴിലാളി ചൂഷണമാണ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തൊഴില്‍ സമ്മര്‍ദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിര്‍മാണം വേണം. അതിനു സമ്മര്‍ദ്ദം ചെലുത്തും. ശക്തമായ നടപടികള്‍ വേണം. കേരളത്തില്‍ ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. തൊഴിലാളി […]

Continue Reading