ഉത്തർപ്രദേശിൽ സബർമതി എക്‌സ്പ്രസ് പാളംതെറ്റി
ലഖ്‌നൗ: ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിൽ അപകടത്തിൽപെട്ടത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നു പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ഝാൻസിയിലേക്കു പുറപ്പെട്ട ട്രെയിൻ കാൺപൂർ റെയിൽവേ സ്റ്റേഷനു തൊട്ടടുത്താണ് സബർമതി എക്‌സ്പ്രസ് 19168 ട്രെയിൻ പാളംതെറ്റിയത്. വാരാണസി-അഹ്മദാബാദ് ട്രെയിനാണിത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസും ഫയർഫോഴ്‌സ് സംഘവും ആംബുലൻസുകളുമെത്തി യാത്രക്കാരെ മാറ്റി. യാത്രക്കാരെ ബസിൽ കയറ്റി അടുത്ത സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്. ഇവിടെനിന്ന് സ്‌പെഷൽ ട്രെയിനിൽ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. […]
Continue Reading