യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം അരീന സബലേങ്കയ്ക്ക്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അരീന സബലേങ്കയ്ക്ക്. യു.എസിന്റെ ജെസിക്ക പെഗുലയെ 7-5, 7-5 എന്ന സ്‌കോറിനാണ് കീഴടക്കിയത്. ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ രണ്ടുസെറ്റിലും പിന്നില്‍ നിന്ന ശേഷമായിരുന്നു സബലേങ്കയുടെ കിരീടനേട്ടം. ലോക രണ്ടാം നമ്പര്‍ താരമായ സബലേങ്കയുടെ കന്നി യു.എസ് ഓപ്പണ്‍ കിരീടമാണ്. കഴിഞ്ഞ തവണ കൈയകലെ നഷ്ടപ്പെട്ട കിരീടമെന്ന സ്വപ്നമാണ് ഇത്തവണ സബലേങ്ക തിരിച്ചുപിടിച്ചത്. യു.എസിന്റെ കൊക്കോ ഗോഫിനോടാണ് അന്ന് സബലേങ്ക ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങിയത്.

Continue Reading