ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്രപരിചരണ വിഭാഗത്തിലുളള ചികിത്സ തുടരും. അതേസമയം, ഉമാ തോമസ് അപകടത്തിൽപെട്ട നൃത്തപരിപാടി വിവാദത്തിൽ ജിസിഡിഎയുടെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായതായി ചെയർമാൻ കെ ചന്ദ്രൻപിള്ള പ്രതികരിച്ചു. സംഘാടനത്തിൽ വീഴ്ചയുണ്ടെന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. തുടർന്ന് ഒരു ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു.

Continue Reading

ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കിനിടയാക്കിയ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കിനിടയാക്കിയ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നൃത്തപരിപാടി സംഘടിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. പതിനൊന്ന് അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചിരുന്നത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍ഡ് […]

Continue Reading