വൈക്കത്ത് ഏഴ് കേന്ദ്രങ്ങളിൽ ഏപ്രിൽ 4 ന് യു.ഡി.എഫ് രാപ്പകൽ സമരം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ ഭാഗമായി വൈക്കം നിയോജകമണ്ഡലത്തിലെ ഏഴ് കേന്ദ്രങ്ങളിൽ യുഡിഎഫ് രാപ്പകൽ സമരം സംഘടിപ്പിക്കും. വൈക്കം ടൗണിൽനടക്കുന്ന സമരം കെ.പി.സി.സി മെമ്പർ മോഹൻ ഡി. ബാബു, കല്ലറയിൽ പി.ഡി. ഉണ്ണി, വെച്ചൂർ പോൾസൺ ജോസഫ്,,മറവന്തുരുത്ത് ജെയിംസ് കടവൻ,ചെമ്പിൽ എം.കെ ഷിബു,വെള്ളൂരിൽ കെ കെ മോഹനൻ, തലയോലപ്പറമ്പ് ബി.അനിൽകുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനങ്ങൾ അബ്ദുൽസലാം റാവുത്തർ,അഡ്വ. എ. […]

Continue Reading

വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; അവശ്യ സർവീസുകളെ ഒഴിവാക്കി

കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ല എന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം. അതേസമയം കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.

Continue Reading

തൃശൂർ ഡി.സി.സി പ്രസിഡന്റായി ജോസഫ് ടാജറ്റ്; യു.ഡി.എഫ് ചെയർമാനായി ടി.വി ചന്ദ്രമോഹൻ; കെ.മുരളീധരൻ അനുകൂലികളുടെ സസ്പെൻഷനും പിൻവലിച്ചു

തൃശ്ശൂർ : ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് നാഥനില്ലാതായ തൃശൂർ ഡി.സി.സിക്കും യു.ഡി.എഫിനും ഒടുവിൽ ആശ്വാസം.തൃശൂർ ഡി.സി.സി പ്രസി‍ഡന്റായി നിലവിൽ ഡി.സി.സിയുടെ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജോസഫ് ടാജറ്റിനെ നിയമിച്ചു. എ ഗ്രൂപ്പുകാരനായിരുന്ന ജോസഫ് ടാജറ്റ് ഇപ്പോൾ കെ.സി വിഭാഗത്തിനൊപ്പം നിൽക്കുന്ന എ വിഭാഗത്തിന്റെ ജില്ലയിലെ നേതാവാണ്. യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് മുൻ എം.എൽ.എയും മുതിർന്ന നേതാവും കെ.മുരളീധരൻ നേതാവുമായ ടി.വി ചന്ദ്രമോഹനെയും നിയമിച്ചു. ജോസഫ് ടാജറ്റിന്റെ നിയമനം എ.ഐ.സി.സി […]

Continue Reading

യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റി, ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറി; മന്ത്രി മുഹമ്മദ് റിയാസ്

യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റിയെന്നും ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുകയാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മതവർഗീയ പ്രസ്ഥാനങ്ങളുമായി കൈകോർത്ത് അപകടരമായ നീക്കമാണ് നടത്തിയതെന്നും ദയനീയമായ പരാജയത്തിൽ നിന്ന് ബിജെപിയെ രക്ഷിച്ചത് പ്രതിപക്ഷ നേതാവാണെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. കേരളത്തിൻ്റെ മണ്ണിൽ ജമാഅത്തി ഇസ്ലാമിക്ക് വളരാൻ സൗകര്യം എപ്പോഴും യുഡിഎഫ് അധികാരത്തിലിരിക്കുമ്പോഴാണ്. യുഡിഎഫ് അധികാരത്തിൽ ഇരിക്കുകയാണെങ്കിൽ മത ധ്രുവീകരണം നടത്താൻ സൗകര്യമാണെന്നും മന്ത്രി പറഞ്ഞു.

Continue Reading

ലീഡ് തിരിച്ച് പിടിച്ച് രാഹുൽ;ആഘോഷം തുടങ്ങി യുഡിഎഫ് പ്രവർത്തകർ

പാലക്കാട്: പാലക്കാട് മണ്ധലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട്ട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്.

Continue Reading