ട്രോളി വിവാദം കൊഴുക്കുന്നതിനിടെ ഹോട്ടലിലെ സിസിടിവി ദൃശ്യം പുറത്ത്

പാലക്കാട്: ട്രോളിവിവാദം ചൂടുപിടിക്കുന്നതിനിടെ ട്രോളി ബാഗുമായി ആരോപണ വിധേയനായ ഫെനി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് കെടിഎം ഹോട്ടലിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ സിപിഎം വെല്ലുവിളിച്ചിരുന്നു. ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് കയറുന്നതുൾപ്പെടെ ‌ദൃശ്യങ്ങളിലുണ്ട്. 10.13ന് ശ്രീകണ്ഠൻ എംപി വാഷ് റൂമിലേക്ക് പോവുകയും ബാക്കിയുള്ളവർ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും കാണാം. 10.39നുള്ള ദൃശ്യത്തില്‍ രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. 10.42ന് ഫെനി നൈനാന്‍ കോറിഡോറിലേക്ക് […]

Continue Reading