വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്ത് രാഹുല്‍ഗാന്ധി

കല്‍പ്പറ്റ:വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു. വീഡിയോ സഹിതമിട്ട കുറിപ്പ് ഇതിനകം തന്നെ ആയിരങ്ങളാണ് കണ്ടത്. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ടൂറിസം മേഖല പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റ് എന്നത് ഏറെ ശ്രദ്ധേയമാണ്. വയനാടിന്റെ സൗന്ദര്യം തര്‍ക്കമില്ലാത്തതാണ്. പക്ഷേ അവിടത്തെ ജനങ്ങളുടെ കാരുണ്യവും ദയയുമാണ് എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ളത്. ഇന്ന്, വിനോദസഞ്ചാരമേഖലയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന വയനാട്ടിലെ നിരവധി ആളുകള്‍ എല്ലാവരുടെയും സഹായത്തിനായി കാത്തിരിക്കുകയാണ്. അടുത്തിടെയുണ്ടായ ദുരന്തം […]

Continue Reading

ഇടുക്കി-ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു

ഓണത്തിനോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടുകൾ നാളെ (03-09- 2024) മുതൽ സന്ദർശിക്കാൻ അവസരം. ഇടുക്കി ചെറുതോണി ഡാമുകൾ മൂന്ന് മാസത്തേയ്ക്ക് പൊതുജനങ്ങൾക്ക് സന്ദർശിക്കാനായി തുറന്നുകൊടുക്കും. എല്ലാ ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദർശനത്തിന് അനുമതിയുള്ളത്. ഒരു സമയം പരമാവധി 20 പേർക്കാകും അണക്കെട്ടിലേക്ക് പ്രവേശനമുണ്ടാകുക. സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിച്ച് സിസിടിവി കാമറ നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കിയാകും സന്ദർശകരെ പ്രവേശിപ്പിക്കുക.

Continue Reading