എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തൃശ്ശൂർ: തൃശ്ശൂര്‍ ചാവക്കാട് എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31) ആണ് മരിച്ചത്. വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രെവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. വിഷ്ണുവിന്‍റെ വ്യക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. മാതാവ് ജീജ. പ്രജീഷ, പ്രേംജിത്ത് എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം ഞായറാഴ്ച വൈകിട്ട് 3 […]

Continue Reading

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം;പ്രതി പിടിയിൽ

തൃശൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പുന്നയൂര്‍ക്കുളം ആറ്റുപുറം സ്വദേശി ഏഴികോട്ടയില്‍ വീട്ടില്‍ ജമാലുദ്ദീ (55)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചായക്കടയിലെ ജോലിക്കാരനായ പ്രതി ആണ്‍കുട്ടി പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ ചെല്ലുന്നത് കണ്ട് പിന്തുടര്‍ന്ന് ചെല്ലുകയും തുടര്‍ന്ന് കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പറയുന്നു. ലൈംഗികാതിക്രമം പുറത്തു പറയാതിരിക്കാന്‍ കുട്ടിക്ക് പണം നല്‍കാനും പ്രതി […]

Continue Reading