ജോമോന്റെ വീട്ടിൽ വെച്ച് പ്രതികളുമായി തെളിവെടുപ്പ് നടത്തി പോലീസ്
തൊടുപുഴ കലയന്താനി ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒന്നാംപ്രതി ജോമോന്റെ വീട്ടിൽ മറ്റു പ്രതികളുമായി തെളിവെടുപ്പ് നടത്തി പോലീസ്. കേസിലെ രണ്ടാം പ്രതിയായ ആഷിക് ജോൺസനെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് നാലു പ്രതികളുമായും പൊലീസ് സംഘം ഒരുമിച്ച് തെളിവെടുപ്പ് നടത്തിയത്. ഒന്നാംപ്രതി ജോമോന്റെ വീട്ടിലും ഗോഡൗണിലും എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. മർദനമേറ്റ് അവശനിലയിലായ ബിജുവിനെ ആദ്യമെത്തിച്ചത് ജോമോൻ്റെ വീട്ടിലെന്ന് പൊലീസ്. മരിച്ചെന്ന് ഉറപ്പാക്കാൻ ദേഹ പരിശോധന നടത്തി. ഇതിന് ശേഷമാണ് മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്. മൃതദേഹമെത്തിച്ചത് ജോമോൻ, […]
Continue Reading