സംസ്ഥാനത്ത് മഴക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന നാല് ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഏപ്രിൽ മൂന്നിന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്.

Continue Reading

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ സുരക്ഷ വീഴ്ച;രോഗനിര്‍ണായത്തിനായി കൊണ്ടുവന്ന ശരീരഭാഗങ്ങള്‍ മോഷണം പോയി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച. രോഗനിര്‍ണായത്തിനായി കൊണ്ടുവന്ന ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജിയിൽ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയിരിക്കുന്നത്.പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്. ഇതാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിൽ ആക്രി വിൽപ്പനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. […]

Continue Reading

പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരം ചിറയിൻകീഴിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീ ശാരദവിലാസം സ്കൂളിലെ വിദ്യാർത്ഥിനി സ്നേഹ സുനിലാണ് ജീവനൊടുക്കിയത്. സോഫ്റ്റ് ബോൾ, ബെയ്സ് ബോൾ താരമാണ് സ്നേഹ. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ മംഗലാപുരം പൊലീസ് കേസെടുത്തു.

Continue Reading

വെഞ്ഞാറമൂട് കൂട്ടക്കൊല മൂന്നാം ഘട്ട തെളിവെടുപ്പിനായി അഫാനെ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. വെഞ്ഞാറമൂട് പൊലീസാണ് മൂന്നാം ഘട്ട തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുക. ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ ലഭിച്ചാൽ മറ്റന്നാൾ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കും. നേരത്തെ പാങ്ങോട്, കിളിമാനൂർ പൊലീസ് അന്വേഷിക്കുന്ന കേസുകളിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയിരുന്നു. ആശുപത്രി വിട്ട […]

Continue Reading

നാളെ ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഭക്ത ലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും. നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. പൊങ്കാല അർപ്പിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നാടും നഗരവും. സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥന കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത […]

Continue Reading