കുറഞ്ഞപക്ഷം ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ സുപ്രീം കോടതി

ന്യൂഡെല്‍ഹി: ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തികള്‍ മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേറിട്ട് നിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയാറാക്കാന്‍ മൃഗക്കൊഴുപ്പ് കലര്‍ത്തിയ മായം കലര്‍ന്ന നെയ്യ് ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം. കേസ് ഫയല്‍ ചെയ്യുന്നതിനും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുന്നതിനും മുമ്പുതന്നെ മുഖ്യമന്ത്രി നായിഡു വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. സെപ്തംബര്‍ 25 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ […]

Continue Reading