നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി

കോഴിക്കോട്: നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലാണ് സംഭവം ഉണ്ടായത്. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്.പണം കാര്‍ഡ് ബോര്‍ഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന് റഹീസ് പൊലീസിനോട് പറഞ്ഞു. ഭാര്യാ പിതാവ് നല്‍കിയതും മറ്റൊരിടത്തുനിന്ന് ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിക്കുകയായിരുന്നുവെന്നും റഹീസ് പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ […]

Continue Reading

തൃശൂർ ന​ഗരത്തിൽ എടിഎമ്മുകളിൽ വൻ കൊള്ള

തൃശൂർ: തൃശൂർ ന​ഗരത്തിൽ എടിഎമ്മുകളിൽ വൻ കൊള്ള. മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിക്കപ്പെട്ടത്. മാപ്രാണം , കോലഴി , ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലം​ഗ സംഘമാണ് കവർച്ച നടത്തിയത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. ബാങ്ക് ജീവനക്കാരെത്തി എടിഎമ്മിൽ നിന്നും പിൻവലിച്ച തുകയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം മാത്രമേ നഷ്ടപ്പെട്ട തുക സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ. […]

Continue Reading

കുന്നംകുളം ബസ് സ്റ്റാന്റില്‍ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി

കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാന്റില്‍ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവര്‍ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് ബസ് ഗുരുവായൂര്‍ മേല്‍പ്പാലത്തിന് കീഴില്‍ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, രാത്രിയില്‍ മറ്റ് യാത്രാ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിച്ചു വരികയാണ് പൊലീസ്.കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ നിന്നാണ് ബസ് മോഷണം പോയത്. കുന്നംകുളം-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. […]

Continue Reading