കണ്ണൂരില്‍ വന്‍ കവര്‍ച്ച:300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയുമാണ് മോഷണം പോയത്

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച. വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. 300 പവന്‍ സ്വര്‍ണവും ഒരു കോടിയിലേറെ രൂപയുമാണ് മോഷണം പോയത്.അഷ്‌റഫും കുടുംബവും മഥുരയിലെ ബന്ധുവിന്റെ വിവാഹത്തിന്‍ പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മഥുരയിലേക്ക് പുറപ്പെട്ടത്. ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. ബുധനാഴ്ചയാണ് മോഷണം നടന്നതെന്നാണ് […]

Continue Reading

മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ കവര്‍ച്ച;ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും ഇടിച്ച് വീഴ്ത്തിയാണ് സ്വര്‍ണം കവര്‍ന്ന് കൊണ്ടുപോയത്. ഇന്നലെ രാത്രിയാണ് സംഭവം. കട അടച്ച ശേഷം സ്‌കൂട്ടറില്‍ പോകുകയായിരുന്നു യൂസഫും ഷാനവാസും. ജൂബിലി ജംഗ്ഷന് സമീപത്ത് എത്തിയപ്പോള്‍ മഹീന്ദ്ര കാറില്‍ എത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം സംഘം കവരുകയും […]

Continue Reading