വിദ്യാർത്ഥിനിക്കുനേരെ സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

കൊച്ചി: കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ അധ്യാപകര്‍ക്കെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. മൂന്ന് അധ്യാപകർക്ക് സസ്പെൻ്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻ്റ് ചെയ്തത്. അധ്യാപികയായ ആർ എസ് രാജിയെയാണ് സ്ഥലം മാറ്റിയത്.

Continue Reading

കൊച്ചിയിൽ 3 വയസുകാരനെ അധ്യാപിക ക്രൂര മർദിച്ചതായി പരാതി

കൊച്ചി: കൊച്ചിയിൽ മൂന്നുവയസുകാരന് ക്രൂര മർദിച്ചതായി പരാതി. കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്ന് വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തുകയായിരുന്നു.അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദനമെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇന്നലെയാണ് സംഭവം. കുഞ്ഞിൻ്റെ പുറം ചൂരൽ കൊണ്ട് തല്ലിപ്പൊളിക്കുകയായിരുന്നു അധ്യാപിക. സംഭവത്തിൽ അധ്യാപികയെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്.

Continue Reading

ക്ലാസില്‍ പോകാതെ സ്റ്റാഫ് റൂമിലിരുന്ന് മൊബൈലിൽ കാന്‍ഡി ക്രഷ് ഗെയിം കളിച്ച അധ്യാപകന് സസ്‌പെൻഷൻ

സംഭാല്‍: ഉത്തര്‍പ്രദേശില്‍ ക്ലാസില്‍ പോകാതെ സ്റ്റാഫ് റൂമിലിരുന്ന് മൊബൈലിൽ കാന്‍ഡി ക്രഷ് ഗെയിം കളിച്ച അധ്യാപകന് ജോലി നഷ്ടമായി. യു.പിയിലെ സംഭാലിലാണ് സംഭവം. ജില്ലാ കലക്ടര്‍ സ്കൂളിൽ പരിശോധനക്കെത്തിയതിന് പിന്നാലെയാണ് മൊബൈല്‍ ഗെയിമില്‍ മുഴുകിയിരുന്ന അസിസ്റ്റന്റ് ടീച്ചര്‍ പ്രിയം ഗോയലിന്റെ പണിതെറിച്ചത്. ക്ലാസ് മുറികളില്‍ കയറി കുട്ടികളുടെ ബുക്കുകള്‍ പരിശോധിച്ച ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ രാജേന്ദ്ര പന്‍സിയ ഞെട്ടിപ്പോയി. കുട്ടിയുടെ നോട്ട് ബുക്കിലെ ആദ്യ പേജില്‍ തന്നെ ഒമ്പത് തെറ്റുകളാണ് ഒറ്റനോട്ടത്തില്‍ കണ്ടെത്തിയത്. അവയിൽ ഒന്ന് പോലും […]

Continue Reading