തിരിച്ചടിയായി സൂര്യകുമാർ യാദവിന് പരിക്ക്
ടെസ്റ്റ് ടീമിൽ തിരിച്ചെത്താമെന്ന സൂര്യകുമാർ യാദവിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി പരിക്ക്. ബുച്ചി ബാബു ക്രിക്കറ്റിൽ തമിഴ്‌നാട് ഇലവനെതിരെ മുംബൈക്കായി ഇറങ്ങിയ സൂര്യകുമാർ യാദവിന് ഫീൽഡിംഗിനിടെ കൈവിരലിന് പരിക്കേറ്റു. കോയമ്പത്തൂരിൽ നടക്കുന്ന മത്സരത്തിൽ ലെഗ് സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെ പ്രദോഷ് രഞ്ജൻ പോളിന്റെ ഷോട്ട് തടുക്കാൻ ശ്രമിക്കവെയാണ് സൂര്യകുമാർ യാദവിന്റെ വിരലുകൾക്ക് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ സൂര്യക്ക് മുംബൈയുടെ മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകിയെങ്കിലും വേദന മാറാത്തതിനെത്തുടർന്ന് താരം ഗ്രൗണ്ട് വിട്ടു. ഇതോടെ സെപ്തംബർ അഞ്ചിന് ആരംഭിക്കുന്ന […]
Continue Reading