കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യ: ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താൻ തുടങ്ങും

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താൻ തുടങ്ങും. ആത്മഹത്യക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി എബ്രഹാം ജീവനക്കാരായ ബിനോയി, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ഇടുക്കി ജില്ല കമ്മറ്റി അംഗം വി ആർ സജിയുടെ മൊഴിയും സംഘം രേഖപ്പെടുത്തും. മൊഴിയിലും സിസിടിവി ദൃശ്യങ്ങളിലും നിന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നതിനുള്ള തെളിവുകൾ കിട്ടുമോയെന്നാണ് പോലീസ് പ്രധാനമായുംപരിശോധിക്കുന്നത്.സാബുവിന്റെ മരണത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം […]

Continue Reading

കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി

കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ബാങ്കിന് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആണ് ആത്മഹത്യ. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം.

Continue Reading

ഇടുക്കിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

ഇടുക്കി: ഇടുക്കിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. വെള്ളിയാമറ്റം സ്വദേശി ജെയ്സന്‍റെ മകൻ ജോയലാണ്(14) മരിച്ചത്. കാഞ്ഞാർ പൊലീസ് അന്വേഷണം തുടങ്ങി. ഏലപ്പാറയിൽ 16 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി. കിഴക്കേ പുതുവലിൽ സതീഷിന്‍റെ മകൻ ശ്യാം ആണ് മരിച്ചത്.

Continue Reading

ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയതിന് അധിക്ഷേപം;ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി

ചെന്നൈ: ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകി. പിന്നാലെ ഡെലിവറി ജീവനക്കാരന്‍ കസ്റ്റമറുടെ കൈയ്യില്‍ നിന്ന് നേരിട്ടത് വന്‍ അധിക്ഷേപം. മനം നൊന്ത ജീവനക്കാരന്‍ തന്റെ ജീവനൊടുക്കി. പവിത്രന്‍ എന്ന 19 കാരനെയാണ് വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയെന്നും കസ്റ്റമര്‍ അധിക്ഷേപിച്ചതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. ഇത്തരം സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ഇനിയും മരണങ്ങള്‍ സംഭവിക്കുമെന്നും യുവാവ് കത്തില്‍ […]

Continue Reading

വ്യാജ എന്‍സിസി ക്യാമ്പില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം: പ്രതി എലിവിഷം കഴിച്ച് ആത്മഹത്യചെയ്തു

ചെന്നൈ: തമിഴ്നാട്ടിലെ ബര്‍ഗൂരില്‍ സംഘടിപ്പിച്ച വ്യാജ എന്‍സിസി ക്യാമ്പില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം. കേസിലെ മുഖ്യപ്രതി കാവേരിപട്ടണം സ്വദേശി ശിവരാമനാണ് ആത്മഹത്യ ചെയ്തത്. എലിവിഷം കഴിച്ചനിലയില്‍ ഇയാളെ സേലത്തെ മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. അറസ്റ്റിലാകുമെന്നു മനസ്സിലായതിനു പിന്നാലെയാണ് ഇയാള്‍ വിഷം കഴിച്ചത്.സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനികളെയാണ് ശിവരാമന്‍ അടക്കമുള്ള 11 പേരുടെ സംഘം പീഡിപ്പിച്ചത്. കേസില്‍ എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. എന്‍സിസി യൂണിറ്റ് ഇല്ലാത്ത സ്‌കൂളില്‍ പുതിയ യൂണിറ്റ് […]

Continue Reading

സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിതയാണ് (37) മരിച്ചത്.ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനം.സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണന്ന് പൊലീസ് അറിയിച്ചു.

Continue Reading