വാട്സ്ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പഠനകാര്യങ്ങൾ നൽകുന്നത് വിലക്കി

വാട്ട്സാപ്പിലൂടെ കൊട്ടക്കണക്കിന് പിഡിഎഫും നോട്ടുകളും ഒ‍ഴുകിയെത്തുന്നത് കണ്ട് മടുത്ത വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ടീസ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ വാട്ട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് വിദ്യാഭ്യാസവകുപ്പ് വിലക്കി. ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തെത്തുടർന്നാണ് നടപടി. കുട്ടികൾക്ക് പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് ഗുണകരമല്ലെന്നാണ് കമ്മീഷന്‍റെ നിർദേശം.

Continue Reading

16 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്; നിർണായക നീക്കവുമായി ഓസ്ട്രേലിയ

16 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോ ഗിക്കുന്നതിന് കടിഞ്ഞാണിടാൻ ഓസ്ട്രേലിയ. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ കുട്ടികൾക്ക് ദോഷം ചെയ്യുന്നുണ്ടെന്നും ഒരു വർഷത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.രക്ഷിതാക്കളുടെ സമ്മതം ഉണ്ടെങ്കിലും നിയമ പ്രകാരം ഒരു ഇളവും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കുട്ടികൾ സോഷ്യൽ മീഡിയയിലേയ്ക്ക്പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ […]

Continue Reading

ടെലിഗ്രാം നിരോധിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ടെലിഗ്രാം മെസഞ്ചര്‍ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളില്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. അതേസമയം, അന്താരാഷ്ട്രതലത്തില്‍ ടെലഗ്രാമിന്റെ സൈബര്‍ സുരക്ഷയെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നതിനിടെ കേന്ദ്ര സര്‍ക്കാരും ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ലൈംഗികചൂഷണം, ലഹരിമരുന്നുകടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരില്‍ ടെലഗ്രാം ആപ്പ് സിഇഒ പാവെല്‍ ദുറോവ് കഴിഞ്ഞ ദിവസം പാരിസില്‍ […]

Continue Reading