പാമ്പു കടിയേറ്റ് 5 വയസുകാരി മരിച്ച സംഭവം; കർണാടകയിൽ അങ്കണവാടികളുടെ ശോച്യാവസ്ഥക്കെതിരെ വൻ പ്രതിഷേധം

 കർണാടകയിലെ മരികംബ സിറ്റിയിലെ അങ്കണവാടി വിദ്യാർഥിനിയായ അഞ്ചുവയസുകാരി മയൂരി സുരേഷിന്‍റെ മരണത്തെ തുടർന്ന് സർക്കാർ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും അടിസ്ഥാന സൗകര്യങ്ങളും എത്രത്തോളം ഫലപ്രദമെന്ന ചോദ്യമുയർത്തി കർണാടകയിൽ വൻ പ്രതിഷേധം. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക്പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ മയൂരിയെ പാമ്പ് കടിക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് കുട്ടി അടുത്തുള്ള കാട് മൂടിക്കിടന്ന പറമ്പിലേക്ക് മൂത്രമൊഴിക്കാൻ പോയത്. സംഭവം വ്യാപക രോഷത്തിന് കാരണമായിട്ടുണ്ട്. പെൺകുട്ടിയുടെ മരണവുമായി […]

Continue Reading

ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍ ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നേഹയ്ക്കാണ് പാമ്പുകടിയേറ്റത്.ഇന്നലെ ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.നേഹയുടെ വലതുകാല്‍ പാദത്തിനാണ് പാമ്പുകടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്.

Continue Reading

അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു

കാസർകോട്: കാസർകോട് നീലേശ്വരം രാജാസ് ഹൈസ്കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയെ ആണ് പാമ്പ് കടിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് അധ്യാപികയെ കടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Continue Reading