സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു;713 പോയിൻ്റോടെ കണ്ണൂർ മുന്നിൽ

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ 713 പോയിൻ്റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തി. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് 708 പോയിൻ്റുമായി തുല്യത പാലിച്ച് തൃശൂരും, കോഴിക്കോടും തൊട്ടുപിന്നിൽ താന്നെയുണ്ട്.നാലാം ദിനമായ ഇന്ന് നാടകം, ചവിട്ടുനാടകം, മിമിക്രി, വട്ടപ്പാട്ട്, നാടൻ പാട്ട്, മോണോ ആക്റ്റ് എന്നി ഇനങ്ങളാണ് ഇന്ന് വേദിയിൽ അണിനിരക്കുക.

Continue Reading

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നീരീക്ഷണം ശക്തമാക്കി ഇൻ്റലിജൻസും വിജിലൻസും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നീരീക്ഷണം ശക്തമാക്കി ഇൻ്റലിജൻസും വിജിലൻസും. നിരീക്ഷണത്തിന് പ്രത്യേക പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ജഡ്ജസിനെയും ഇടനിലക്കാരയും സസൂഷ്മം നിരീക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാന വേദികളിൽ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. പ്രശ്നബാധിത വേദികളിൽ പരിശോധനക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്. പരാതികൾ ഉണ്ടങ്കിൽ ഉദ്യോഗസ്ഥരെ നേരിട്ടറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Continue Reading