സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ച് എസ്ബിഐ

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് കുറച്ചു. വിവിധ കാലാവധിയുള്ള നിക്ഷേപ പദ്ധതികളില്‍ 0.20 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. മുതിര്‍ന്നവരുടെ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ പലിശനിരക്ക് മെയ് 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷത്തെ എഫ്ഡികള്‍ക്ക് ഇനി 6.5 ശതമാനമാണ് പലിശ.എസ്ബിഐ തുടര്‍ച്ചയായി രണ്ടാം മാസമാണ് എഫ്ഡി നിരക്കുകള്‍ കുറയ്ക്കുന്നത്.

Continue Reading